എയർ ഇന്ത്യയിൽ സൂപ്പർ സെയിൽ ഓഫർ!!

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാർക്കായി സൂപ്പർ സെയിൽ ഓഫർ. ആഭ്യന്തരയാത്രയ്ക്ക് 1499 രൂപ മുതലുള്ള ടിക്കറ്റുകൾ നല്കുമെന്നാണ് ഓഫർ. ജൂലൈ ഒന്ന് മുതൽ സെപ്തംബർ 30 വരെയാണ് ഓഫർനിരക്കിൽ യാത്ര ചെയ്യാനാവുക. ഇന്ന് ആരംഭിച്ച ബുക്കിംഗ് സൗകര്യം ഈ മാസം 25 വരെ തുടരും.
സ്വകാര്യവിമാനക്കമ്പനികൾ യാത്രക്കാർക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് എയർ ഇന്ത്യയുടെ ഈ നീക്കം. എയർ ഇന്ത്യ വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻസികൾ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം. രാജ്യത്തുടനീളം അമ്പതോളം സ്ഥലങ്ങളിലേക്കാണ് എയർ ഇന്ത്യക്ക് സർവ്വീസ് ഉള്ളത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News