പിണറായി വിഎസുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ കന്റോൺമെന്റ് ഹൗസിലെത്തി വിഎസ് അച്യുതാനന്ദനെ കണ്ടു. രാവിലെ 9.40 ഓടെയാണ് വിഎസ്സിനെ കാണാനെത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമാണ് പിണറായി അച്യുതാനന്ദനെ കണ്ടത്. പതിനൊന്ന് മണിക്ക് വിഎസ് മാധ്യമങ്ങളെ കാണാനിരിക്കെയായിരുന്നു പിണറായിയുടെ സന്ദർശനം. 5 മിനുട്ട് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here