സിപിഎം മന്ത്രിമാരുടെ പേരുകൾ; ഏറെയും പുതുമുഖങ്ങൾ, രണ്ട് വനിതകൾ

14ആം മന്ത്രിസഭയിലേക്ക് 11 പേർ സിപിഎം മന്ത്രിമാർ. മന്ത്രിമാരുടെ പട്ടിക തയ്യാറായി. ഇ പി ജയരാജൻ, കെ കെ ശൈലജ, തോമസ് ഐസക്, എ കെ ബാലൻ, ടി പി രാമകൃഷ്ണൻ, ജി സുധാകരൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ ടി ജലീൽ, എ സി മൊയ്തീൻ, സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ എന്നിവരായിരിക്കും പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാർ. സ്പീക്കറായി പി ശ്രീരാകൃഷ്ണനേയും തീരുമാനിച്ചു.

കഴിഞ്ഞ മന്ത്രിസഭയിലെ എസ് ശർമ്മ ഇത്തവണ മന്ത്രിയായി ഉണ്ടാകില്ല. ശൈലജയും മേഴ്‌സിക്കുട്ടിയമ്മയും വനിതാ പ്രതിനിധികളായി മന്ത്രിസഭയിൽ ഇടം നേടി. പി ശ്രീരാകൃഷ്ണൻ, കെ ടി ജലീൽ, കടകംപള്ളി സുരേന്ദ്രൻ, സി രവീന്ദ്രനാഥ്, ടി പി രാമകൃഷ്ണൻ, ഇ പി ജയരാജൻ, കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടിയമ്മ, എ സി മൊയ്തീൻ എന്നിവർ മന്ത്രിസഭയിൽ പുതുമുഖങ്ങളാണ്.

പട്ടിക അന്തിമമല്ല, നാളെ സംസ്ഥാന സമിതിയും എക്‌സിക്യൂട്ടീവും അംഗീകരിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനമാകുക.

സിപിഎം മന്ത്രിമാർ

ഇ പി ജയരാജൻ
കെ കെ ശൈലജ
തോമസ് ഐസക്
എ കെ ബാലൻ
ടി പി രാമകൃഷ്ണൻ
ജി സുധാകരൻ
ജെ മേഴ്‌സിക്കുട്ടിയമ്മ
കെ ടി ജലീൽ
എ സി മൊയ്തീൻ
സി രവീന്ദ്രനാഥ്
കടകംപള്ളി സുരേന്ദ്രൻ

സ്പീക്കർ

പി ശ്രീരാമകൃഷ്ണൻ

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top