ഗൂഢാലോചനക്കാരെ അറിയാം ; പറയില്ല

തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ഗൂഢശ്രമമുണ്ടായെന്നു കെ.എം.മാണി. തന്റെ പരാജയം പലരും ആഗ്രഹിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാണി. തനിക്ക് ഗൂഢാലോചനക്കാർ ആരൊക്കെയാണെന്നറിയാം. എന്നാൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അമിത ആത്മവിശ്വാസവും വിനയായി. പ്രവർത്തനവും മോശമായിരുന്നു.

പൂഞ്ഞാറിലെ സ്ഥാനാർഥി തർക്കത്തിൽ തെറ്റ് സംഭവിച്ചിട്ടില്ല എന്നും അവിടെ കോൺഗ്രസ് മൽസരിച്ചാലും ജയിക്കില്ലായിരുന്നെന്നും മാണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top