Advertisement

‘തൃത്താലയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു, പിന്നില്‍ നിന്ന് കുത്തരുത്’; സി വി ബാലചന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി വി ടി ബല്‍റാം

2 days ago
Google News 2 minutes Read
v t balram replay to cv balachandran

കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി ടി ബല്‍റാം. ഒരു മാറ്റത്തിനായി തൃത്താല കൊതിക്കുമ്പോള്‍ ആരും പിന്നില്‍ നിന്ന് കുത്തരുതെന്നാണ് വി ടി ബല്‍റാമിന്റെ പ്രതികരണം. പാലക്കാട് ആലിക്കരയില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ വച്ചായിരുന്നു ബല്‍റാമിന്റെ പ്രതികരണം. (v t balram replay to cv balachandran)

തൃത്താലയുടെ മാറ്റത്തിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഒന്നിച്ച് നിന്നാല്‍ മാത്രമേ വിജയമുണ്ടാകൂ എന്നും ബല്‍റാം പറഞ്ഞു. വ്യക്തികളല്ല പ്രധാനം. ഈ നാടിന്റെ ജനവികാരമാണ് മുഖ്യം. ഒരു തിരുത്തലിന് തൃത്താല തയ്യാറെടുക്കുമ്പോള്‍ നമ്മുടെ ഏതെങ്കിലും പ്രശ്‌നം കൊണ്ട് ആ അന്തരീക്ഷത്തെ ഇല്ലാതാക്കി കളയരുതെന്നും ബല്‍റാം പറഞ്ഞു.

Read Also: തൃത്താലയിൽ കോൺഗ്രസിൽ പൊട്ടിത്തെറി; ‘ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവ്’; വിമർശിച്ച് സിവി ബാലചന്ദ്രൻ

നൂലില്‍ കെട്ടിയിറക്കിയ നേതാവാണ് വി ടി ബല്‍റാമെന്ന് സൂചിപ്പിക്കുന്ന സി വി ബാലചന്ദ്രന്റെ വിമര്‍ശനത്തിനായിരുന്നു ബല്‍റാമിന്റെ മറുപടി. തൃത്താലയിലെ തോല്‍വിക്ക് കാരണം അഹംഭാവവും ധാര്‍ഷ്ട്യവും ധിക്കാരവുമാണെന്ന് ബാലചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ധിക്കാരം തുടര്‍ന്നാല്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും സി വി ബാലചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

മാസങ്ങളായി തൃത്താലയില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. ഇരു ചേരിയായി തിരിഞ്ഞാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നേരത്തെ എ ഗ്രൂപ്പും ബല്‍റാമിനെതിരെ രംഗത്ത് വന്നിരുന്നു. കപ്പൂരില്‍ നടന്ന പ്രാദേശിക കണ്‍വെന്‍ഷനിലാണ് സിവി ബാലചന്ദ്രന്റെ വിമര്‍ശനം ഉണ്ടായത്.

Story Highlights : v t balram replay to cv balachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here