സ്‌കൂൾ ഹോസ്റ്റലിൽ തീപിടുത്തം; 17 കുട്ടികൾ മരിച്ചു

 

തായ്‌ലൻഡിൽ സ്‌കൂൾ ഹോസ്റ്റലിന് തീപിടിച്ച് 17 പെൺകുട്ടികൾ മരിച്ചു. അഞ്ചുവയസ്സിനും പന്ത്രണ്ട് വയസ്സിനുമിടയിൽ പ്രായമുള്ളവരാണ് മരിച്ചത്.2 കാണാതായി.ഉത്തരതായ്‌ലൻഡിലെ ചിയാങ്‌റായ് പ്രവിശ്യയിലെ സ്‌കൂൾ ഹോസ്റ്റലിലാണ് അപകടം. കുട്ടികൾ ഉറങ്ങുന്ന സമയത്താണ് തീപടർന്നത്. ഹോസ്റ്റൽ കെട്ടിടം പൂർണമായും നശിച്ചു.അപകടകാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top