Advertisement

രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഓടിച്ചുള്ള പരീക്ഷണഓട്ടത്തിന് മെട്രോ ഒരുങ്ങുന്നു.

May 23, 2016
1 minute Read

രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഓടിച്ച് പരീക്ഷണ ഓട്ടം നടത്താന്‍ കൊച്ചി മെട്രോ ഒരുങ്ങുന്നു. ഇടത്- വലത് ട്രാക്കുകളില്‍ കൂടി ഒരുമിച്ച് ഒരേ സമയം മെട്രോ ട്രെയിന്‍ ഓടിച്ചുള്ള പരീക്ഷണ ഓട്ടം ആദ്യമായാണ് നടത്തുന്നത്. ഇതുവരെ നടത്തിയ രണ്ട് പരീക്ഷണ ഓട്ടങ്ങളും ഒരു മെട്രോ ട്രെയിന്‍ മാത്രം ഓടിച്ചായിരുന്നു. ആലുവ മുതൽ എറണാകുളം വരെയുള്ള ട്രാക്കിലാണ് അന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ ഓടിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement