Advertisement

അഹമ്മദാബാദ് വിമാന ദുരന്തം: എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ് തകരാറിലായോ എന്ന് പരിശോധിക്കുന്നതായി എഎഐബി

10 hours ago
Google News 2 minutes Read
AAIB probe ahmedabad flight crash

രാജ്യത്തെ നടുക്കിയ അബമ്മദാബാദ് വിമാന അപകടത്തിന് കാരണം എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ് തകരാറിലായതാണോ എന്ന് പരിശോധിക്കുകയാണെന്ന് എഎഐബി വൃത്തങ്ങള്‍. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ( എഎഐബി) അന്വേഷണത്തില്‍ ഇലക്ട്രിക്കല്‍, സോഫ്റ്റ്വെയര്‍ തകരാറുകള്‍ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ധന സ്വിച്ചുകള്‍ സ്വയം കട്ട് ഓഫ് ആകാനുള്ള സാധ്യതയും പരിശോധിക്കും. (AAIB probe ahmedabad flight crash)

ഡല്‍ഹിയില്‍ നിന്നും അഹമ്മദബാദിലേക്ക് പറക്കുന്നതിനിടെ വിമാനത്തില്‍ സാങ്കേതിക തകരാര്‍ കാണിച്ചിരുന്നു.പൈലറ്റ് സ്റ്റെബിലൈസര്‍ പൊസിഷന്‍ ട്രാന്‍സ്ഡ്യൂസര്‍ തകരാര്‍ എന്ന് രേഖപ്പെടുത്തിയിരുന്നതായി വിവരമുണ്ട്. ഈ തകരാര്‍ ഇന്ധന കട്ട്-ഓഫ് സിഗ്‌നല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നു. വിമാനത്തിന് മുമ്പ് രണ്ട് നിര്‍ണ്ണായക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2024 ഡിസംബറില്‍ വൈദ്യുത തകരാറിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കിയിരുന്നു. 2015ല്‍ ക്യാബിന്‍ എയര്‍ കംപ്രസ്സര്‍ (സിഎസി) കാരണം അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. അപകടത്തിനു മുന്‍പ് 3 ആഴ്ചക്കിടെ വിമനത്തിനു രണ്ടു തകരാറുകള്‍ റിപ്പോര്‍ട്ട്. ചെയ്തിരുന്നു. ഇന്ധന സംവിധാനത്തിലെ തകരാറുകള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

Read Also: മഴ കനക്കുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അതേസമയം അഹമ്മദാബാദ് വിമാനദുരന്തത്തില്‍, വിമാനത്തിന്റെ സീനിയര്‍ പൈലറ്റ് സംശയനിഴലിലെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടും ചര്‍ച്ചയാകുകയാണ്. ഫ്യുവല്‍ സ്വിച്ച് കട്ട് ചെയ്തത് സീനിയര്‍ പൈലറ്റ് സുമീത് സബര്‍വാള്‍ എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലുള്ളത്. ഏകപക്ഷീയ റിപ്പോര്‍ട്ടെന്നായിരുന്നു ഇന്ത്യന്‍ വ്യോമയാനമന്ത്രാലയത്തിന്റെയും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെയും പ്രതികരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlights : AAIB probe ahmedabad flight crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here