‘ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതിയില്‍ അറിയിക്കും’; പി എസ് പ്രശാന്ത്

ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ നിന്ന് പിന്‍മാറാന്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുന്നത് നിയമവിധരുമായ ആലോചിച്ചു തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിനായി വെര്‍ച്ച്വല്‍ ക്യു രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും എന്നും, 500 വിദേശ പ്രതിനിധികള്‍ അടക്കം 3000 പേരെ പങ്കെടുപ്പിക്കും എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ വാദിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മറുപടി.. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ശബരിമല ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സുപ്രീംകോടതി അറിയിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ നിലപാട് തിരുത്തുമോ എന്ന ചോദ്യത്തിനാണ് മറുപടി. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: പുടിൻ്റെ വരവിനായി ഇന്ത്യ കാത്തിരിക്കുന്നുവെന്ന് മോദി; ഇന്ത്യ-റഷ്യ ബന്ധം ആഴത്തിലുള്ളതെന്ന് പുടിൻ
ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡ് മാത്രം വിചാരിച്ചാല്‍ നടത്താന്‍ കഴിയില്ല. ദേവസ്വം മന്ത്രിയെ അറിയിച്ചപ്പോള്‍ നല്ല പിന്തുണ കിട്ടി. ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്ത ശേഷമാണ് സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നു. ശബരിമലയെക്കുറിച്ചുള്ള വികസ കാഴ്ചപ്പാട് അവതരിപ്പിക്കും. മണ്ഡലം മകര വിളിക്ക് വിളമ്പരമായി കൂടി കാണണം. മത സാമുദായിക സംഘടനകളുടെ പിന്തുണ ലഭിച്ചു. അതില്‍ സന്തോഷമുണ്ട്. പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടയാണ് ചെലവ് കണ്ടെത്തന്‍ ലക്ഷ്യമിടുന്നത്. ബജറ്റ് പൂര്‍ണമായും കണക്കാക്കിയിട്ടില്ല.
അതേസമയം, ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചതിന് പിന്നാലെ പ്രതിനിധികളെ അയക്കുമെന്ന് എന്‍.എസ്.എസ് വ്യക്തമാക്കി. വിഷയത്തില്‍ നേരത്തെ പറഞ്ഞ നിലപാട് തന്നെയാണ് എന്‍എസ്എസിനെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റും രംഗത്തെത്തി.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാർ സഹായത്തോടെയാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നത്. പമ്പാ തീരത്ത് സെപ്‌തംബർ 20ന് നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശബരിമലയുടെ ഭാവി വികസന പദ്ധതികളും വേദിയില്‍ ചർച്ചയാകും. ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. 3000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തിനായി ജര്‍മന്‍ പന്തല്‍ നിര്‍മിക്കും.
Story Highlights : PS Prashanth about Global Ayyappa Sangamam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here