വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണം: വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് സമസ്ത

വഖഫ് ഭേദഗതി നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച് സര്‍ക്കാര്‍ വഖഫ് ഭൂമികള്‍ ഏറ്റെടുക്കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നെന്ന് സമസ്ത ആരോപിക്കുന്നു.
അഭിഭാഷകന്‍ സുള്‍ഫിക്കര്‍ അലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെയും വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ മേയ് മാസത്തിലാണ് വഖഫ് നിയമത്തിനെതിരായ ഹരജികളില്‍ വാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിയത്.
Story Highlights : Samasta approach Supreme Court on waqf law
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here