Advertisement

ആരായിരുന്നു ഇന്ദ്രാണി റഹ്മാൻ!!

May 23, 2016
1 minute Read

 

മിസ് യൂണിവേഴ്‌സ് എന്നു കേൾക്കുമ്പോഴേ ഇന്ത്യൻ മനസ്സുകളിലേക്ക് ഓടിയെത്തുന്ന പേരുകൾ എന്തൊക്കെയാവും. സുസ്മിത സെൻ, ലാറ ദത്ത…. അല്ലേ? എന്നാൽ,ഇവർക്കൊക്കെ മാതൃകയും ധൈര്യവുമായ ഇന്ദ്രാണി റഹ്മാൻ എന്ന മിസ് യൂണിവേഴ്‌സ് മത്സരാർഥിയെ നമ്മളിൽ എത്രപേർക്ക് അറിയാം?

1952ലാണ് ഇന്ന് കാണുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ തുടക്കം. അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത് ഇന്ദ്രാണിയാണ്. മിസ് യൂണിവേഴ്‌സ് ആകാൻ 22ാമത്തെ വയസ്സിൽ കാലിഫോർണിയയിലേക്ക് പോവുമ്പോൾ ഇന്ദ്രാണി അവിവാഹിത ആയിരുന്നില്ല,മിസിസ്സ് ഇന്ദ്രാണി റഹ്മാൻ ആയിരുന്നു.മാത്രമല്ല ഒരു ആൺകുട്ടിയുടെ അമ്മയും!! പതിനഞ്ചാമത്തെ വയസ്സിലാണ് ആർകിടെക്ടായ ഹബീബ് റഹ്മാനുമായി ഇന്ദ്രാണിയുടെ വിവാഹം നടന്നത്. ഒമ്പതാമത്തെ വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ അവർ മികച്ച ഒരു നർത്തകിയായി അക്കാലത്തു തന്നെ പ്രശസ്തി നേടിയിരുന്നു.

മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ഭാഗമായുള്ള സ്വിം സ്യൂട്ട് റൗണ്ടിൽ ഇന്ദ്രാണിക്ക് അടിപതറുമെന്നായിരുന്നു വിമർശകരുടെ കണക്കുകൂട്ടൽ.എന്നാൽ,അവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഇന്ദ്രാണിയുടെ പ്രകടനം. മറ്റ് മത്സരാർഥികൾക്കൊപ്പം സ്വിം സ്യൂട്ട് ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഇന്ദ്രാണിയുടെ നെറ്റിയിലെ പൊട്ടും പൂവ് ചൂടിയുള്ള തലമുടിക്കെട്ടും ഏവരുടെയും ശ്രദ്ധയാകർഷിച്ചു.വളരെ ആത്മവിശ്വാസത്തിലുമായിരുന്നു അവർ.

ഭരതനാട്യം,കുച്ചിപുഡി,കഥകളി,ഒഡീസ്സി എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ച ഇന്ദ്രാണിയെ 1969ൽ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും താരക്‌നാഥ് ദാസ് അവാർഡും ലഭിച്ചിട്ടുണ്ട്.1976 മുതൽ ന്യൂ യോർക്കിൽ സ്ഥിരതാമസമാക്കിയ ഇന്ദ്രാണി പിൽക്കാലം ലോകമെമ്പാടും നൃത്തപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജവഹർ ലാൽ നെഹ്‌റു അമേരിക്ക സന്ദർശിച്ചപ്പോൾ ഔദ്യോഗികപരിപാടിയിൽ നൃത്തം അവതരിപ്പിച്ചത്‌
ഇന്ദ്രാണിയായിരുന്നു.എലിസബത്ത് രാജ്ഞി,ഫിദൽ കാസ്‌ട്രോ തുടങ്ങി നിരവധി പ്രമുഖർക്ക് വേണ്ടി അവർ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഹാർവാർഡ് അടക്കമുള്ള അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ നൃത്താധ്യാപികയുമായിരുന്നു ഇന്ദ്രാണി. 1999ൽ ഇന്ദ്രാണി റഹ്മാൻ!! അന്തരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top