അപകടത്തില്‍ കൈ അറ്റുപോയ യുവതി മരിച്ച സംഭവം; മറ്റ് വാഹനം ഇടിച്ചതിന് തെളിവുകള്‍ കണ്ടെത്താനായില്ല

പാലക്കാട് അപകടത്തില്‍ പരിക്കേറ്റ് കൈ അറ്റു പോയി യുവതി മരിച്ച സംഭവത്തില്‍ മറ്റൊരു വാഹനം ഇടിച്ചതിന് തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് പൊലീസ്. ദൂരെ നിന്നുള്ള സിസിടിവി പരിശോധിച്ചതില്‍ മറ്റേതെങ്കിലും വാഹനം ഇടിച്ചതായി ദൃശ്യങ്ങള്‍ ലഭിച്ചില്ല. ദേശീയപാതയില്‍ നിയന്ത്രണം തെറ്റി സ്‌കൂട്ടര്‍ മറിഞ്ഞതായിരിക്കാം എന്നാണ് നിഗമനം. കോയമ്പത്തൂര്‍ എജെകെ കോളജിലെ അധ്യാപികയായ പാലക്കാട് ചക്കാന്തറ സ്വദേശിനി ആന്‍സിയാണ് രാവിലെ നടന്ന അപകടത്തില്‍ മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ കൂടി പുതുശേരി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്. ആന്‍സി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ സര്‍വീസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തില്‍ അധ്യാപികയായ ആന്‍സിയുടെ കൈ മുട്ടിനു താഴെയാണ് അറ്റുപോയത്. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴി വാളയാറില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പാലക്കാട് കൈകുത്തിപറമ്പ് സ്വദേശി വിപിന്റെ ഭാര്യയാണ് 36 കാരിയായ ആന്‍സി.
Story Highlights : Palakkad accident death update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here