2016 കാൻ ചലച്ചിത്രമേള; റെഡ് കാർപ്പറ്റിൽ താരങ്ങളായവർ
റെഡ് കാർപ്പെറ്റാണ് കാൻസ് ചലച്ചിത്ര മേളയുടെ മുഖ്യ ആകർഷണം. റെഡ് കാർപ്പറ്റിൽ ചുവട് വെച്ച് നിരവധി സുന്ദരിമാർ ഈ ചലച്ചിത്ര മേളയുടെ പടിവാതിൽ കടന്ന് വരുമ്പോൾ, അത് കാണാൻ വേണ്ടി മാത്രം ലക്ഷകണക്കിന് ആളുകൾ തിങ്ങി നിറയും. മേളയിൽ അണിയാൻ വേണ്ടി മാത്രം രൂപകൽപ്പന ചെയ്ത വസ്ത്രം അണിഞ്ഞാണ് സുന്ദരിമാർ ഇവിടെ എത്തുക. ചില വേഷങ്ങൾ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല, എന്നാൽ ചിലത് കണ്ടാലോ കണ്ണ് മിഴിച്ച് പോവും. തന്റെ സൗന്ദര്യം കൊണ്ടും മികച്ച വസ്ത്രധാരണവും കൊണ്ട് ആരാധകരുടെ മനം കീഴടക്കുന്ന ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ഇത്തവണ ഇടം പിടിച്ചത് മോശം വസ്ത്രധാരികളുടെ പട്ടികയിലാണ്. കാണാം ഈ വർഷം ആരാധകരുടെ മനം കവർന്ന വസ്ത്രങ്ങളും, മനം മടുപ്പിച്ച വസ്ത്രങ്ങളും ഒപ്പം മേളയിലെ രസികൻ കാഴ്ച്ചകളും.
മികച്ച വസ്ത്രധാരണം
1. ബ്ലേക് ലൈവ്‌ലി
2. കെന്ഡൽ ജെനർ
3. ജെസ്സിക്ക ഷസ്‌തെയ്‌ന്
4. ബെല്ല ഹാഡീഡ്
5. കിസ്റ്റൺ ഡൺസ്റ്റ്
മോശം വസ്ത്രധാരണം
1. ക്രിസ്റ്റീൻ സ്റ്റിവാർട്ട്
2.ജെറൾഡിൻ നകാഷെ
3.സെലിൻ സാലെറ്റ്
4. ലേഡി വിക്ടോറിയ ഹെർവി
ഏറ്റവും മോശം വസ്ത്രധാരണം
5. സൂസൻ സാരണ്ടൻ
6. ഐശ്വര്യ റായ് ബച്ചൻ
ഇനി ചില രസ്‌കൻ തലമുടി കാഴ്ച്ചകൾ
റഷ്യൻ റിയാലിറ്റി സുന്ദരി എലിന ലെനിനയാണ് തന്റെ വേഷം കൊണ്ടും തലമുടി കൊണ്ടും ആരാധകരെ ഞെട്ടിച്ചത്. എല്ലാ പ്രാവശ്യവും വ്യത്യസ്ഥമായ ഹെയർ സ്റ്റൈൽ കൊണ്ടും വേഷവിധാനങ്ങൾ കൊണ്ടും ആരാധകരെ ഞെട്ടിക്കുന്നത് കൊണ്ട്് ‘കാൻസിലെ രാജ്ഞി’ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത് തന്നെ !!
ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ ഉറ്റു നോക്കുന്ന അന്തരാഷ്ട്ര ചലച്ചിത്ര മേളയാണ് കാൻസ് ഫിലിം ഫെസ്റ്റിവൽ. എല്ലാ ഭാഷകളിൽ നിന്നും എല്ലാത്തരം സിനിമകൾക്കും അംഗീകാരം നൽകുന്ന ഈ ചലച്ചിത്രമേളയിൽ സിനിമ മേഖലയിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുക്കുന്നു. ഫ്രാൻസിലെ കാൻസിലാണ് ഈ ചലച്ചിത്ര മാമാങ്കം നടക്കുക. ഈ വർഷത്തെ 69- ാമത് കാൻ ഫിലിം ഫെസ്റ്റിവൽ 2016 മെയ് 11 ന് ആണ് നടന്നത്. പതിനൊന്ന് ദിവസം നീണ്ട് നിന്ന ഈ ചലച്ചിത്ര മേള മെയ് 22 ന് ആണ് സമാപിച്ചത്. 1947 ൽ ആണ് കാൻ ഫിലിം ഫെസ്റ്റിവൽ ആദ്യമായി നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here