Advertisement

കാനില്‍ കനി, പാര്‍ലമെന്റില്‍ പ്രിയങ്ക; പലസ്തീന്‍ ഐക്യദാർഢ്യം ഫാഷൻ സ്റ്റേറ്റ്മെന്‍റാക്കിയ ഇന്ത്യൻ വനിതകള്‍

December 17, 2024
Google News 2 minutes Read

ലോകസിനിമയുടെ ആഘോഷതീരമായ കാനിലേക്ക് കയ്യിൽ നിലപാട് പിടിച്ചുവന്ന കനി കുസൃതിയും രാഷ്ട്രീയം തോളിലേന്തി പാര്ലമെന്റിലെത്തിയ പ്രിയങ്ക ഗാന്ധിയും പൊരുതുന്ന പലസ്തീൻ ജനതയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കിയവരാണ്. കനി കുസൃതി മുതൽ പ്രിയങ്ക ഗാന്ധിവരെ ലോകം മറന്നുകളഞ്ഞ പലസ്തീനിന്‍റെ വേദനകളെ ലോകമനഃസാക്ഷിയെ ഓര്‍മ്മപ്പെടുത്തിയവരാണ്.

ലോകം ഉറ്റുനോക്കുന്ന കാനിലെ സ്വപ്‌ന വേദിയില്‍ അന്ന് നിലപാട് പ്രകടിപ്പിക്കാൻ കനി കാണിച്ച ധൈര്യത്തിന് സോഷ്യല്‍ മീഡിയ ലോകം ഒന്നടങ്കമാണ് കൈയടിച്ചത്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന്റെ സ്‌ക്രീനിങിനായി എത്തിയപ്പോഴാണ് കനി പലസ്തീനുള്ള ഐക്യദാര്‍ഢ്യം തണ്ണിമത്തന്‍ ബാഗിലൂടെ വ്യക്തമാക്കിയത്. കനിയുടെ ഫോട്ടോകൾ ആ​ഗോളതലത്തിൽ തന്നെ വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. പലസ്തീന്‍ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേര്‍ന്നതായിരുന്നു കനി കയ്യിലേന്തിയ തണ്ണിമത്തന്‍ ബാഗ്‌.

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തന്‍ ആലേഖനം ചെയ്ത് ‘പലസ്തീന്‍’ എന്ന് ഇംഗ്ലീഷില്‍ എഴുതിയ ബാഗുമായാണ് പ്രിയങ്ക ഗാന്ധി ഇന്നലെ പാര്‍ലമെന്റില്‍ എത്തിയത്. മുമ്പും പല തവണ പ്രിയങ്ക പലസ്തീനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. പാര്‍ലമെന്റ് പരിസരത്ത് ബാഗുമായി നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രം കോണ്‍ഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാൽ പലസ്തീനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബാഗുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെത്തിയത് വലിയ വിവാദമായിരിക്കുകയാണ്.

അതേസമയം പലസ്തീന്റെ തണ്ണിമത്തന്‍ ദിനങ്ങള്‍ ആശയറ്റ പ്രതിരോധത്തിന്റെ മാര്‍ഗമായിത്തുടരുമ്പോഴും കനി കൃസൃതിയും പ്രിയങ്ക ഗാന്ധിയും തരുന്നത് വലിയൊരു പ്രതീക്ഷയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം അന്താരാഷ്ട്ര ഗൂഢാലോചനകളുടെ അതിര്‍വരമ്പുകള്‍ ചാടിക്കടക്കുന്ന പ്രതീക്ഷ.

Story Highlights : Priyanka Gandhi and Kani Kusruthi stand with Palestine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here