മേജര്‍ രവി എഴുതി ടിനി ടോം പാടിയ പാട്ട് കാണാം.

 

ടിനിടോം നായകനായ ‘അന്യര്‍ക്ക് പ്രവേശനമില്ല’ എന്ന സിനിമയിലെ ഈ പാട്ട് എഴുതിയിരിക്കുന്നത് മേജര്‍ രവിയും പാടിയത് സിനിമയിലെ നായകന്‍ കൂടിയായ ടിനി ടോമുമാണ്. സിനിമയുടെ സംവിധായകനായ വി.എസ് ജയകൃഷ്ണനാണ് പാട്ടിന് ഈണം നല്‍കിയത്.

ടിനിടോമിന് പുറമെ സുരാജ് വെഞ്ഞാറമ്മൂട്, ശ്രീജിത്ത് രവി, ഇടവേള ബാബു, സുനില്‍ സുഗത, ബിജുക്കുട്ടന്‍, കലാഭവന്‍ റഹ്മാന്‍,പൊന്നമ്മ ബാബു തുടങ്ങി ഹാസ്യ താരങ്ങളുടെ ഒരു വന്‍ നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരം അതിഥി റായി ആണ് നായിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top