‘ആ മഹത് വ്യക്തിയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല’; പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം

പ്രേം നസീറിനെതിരായ അപകീർത്തി പരാമർശത്തിൽ മാപ്പ് ചോദിച്ച് നടൻ ടീനി ടോം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്റെ മാപ്പുപറച്ചിൽ.ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളുടെ ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുകയാരുന്നുവെന്ന് ടിനി ടോമിന്റെ വീഡിയോ സന്ദേശത്തിൽ പറയുന്നു.പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ല.
ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.
സീനിയറായ ഒരാൾ തന്നോട് പറഞ്ഞ കാര്യമാണന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അത് നിഷേധിക്കുകയാണെന്നും ടിനി പറയുന്നു. അവസാനകാലത്ത് പ്രേം നസീർ അവസരങ്ങൾക്ക് വേണ്ടി ബഹുദൂറിന്റെയും അടൂർ ഭാസിയുടെയും വീട്ടിൽ ചെന്നിരുന്നു കരയാറുണ്ട് എന്നായിരുന്നു ഒരു അഭിമുഖത്തിൽ ടിനി ടോം പറഞ്ഞത്. ഇത് സിനിമ മേഖലയിൽ വലിയ വിവാദമായിരുന്നു.
ടിനിയ്‌ക്കെതിരെ സംവിധായകന്‍ എംഎ നിഷാദും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷിയും സംവിധായകന്‍ ആലപ്പി അഷ്‌റഫും നടന്‍ മണിയന്‍പിള്ള രാജുവുമെല്ലാം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ടിനിയുടെ പ്രതികരണം.
Story Highlights : Tini Tom Apologizes Over Prem Nazir Remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here