തോമസ് ഐസക് (സാമ്പത്തിക ശാസ്ത്രജ്ഞൻ,സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം)

1952 സെപ്തംബർ 26ന് കൊടുങ്ങല്ലൂരിൽ ജനനം. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് എത്തി. 1971ൽ എസ്.എഫ്.ഐയിലെത്തിയ തോമസ് ഐസക് 1974 മുതൽ 1980 വരെ എസ്.എഫ്.ഐ എറണാകുളം ജില്ലാ പ്രസിഡന്റായി.1977 മുതൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവർത്തകൻ.1991 മുതൽ സിപിഎം സംസ്ഥാനക്കമ്മിറ്റി അംഗം. 2001 മുതൽ ആലപ്പുഴയിലെ മാരാരിക്കുളത്ത് നിന്നുള്ള നിയമസഭാംഗം. 2006ൽ രണ്ടാംവരവിൽ അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി. 1996-2001 കാലയളവിൽ സംസ്ഥാനപഌനിംഗ് ബോർഡ് അംഗമായിരുന്നു. വിവിധ സർവ്വകലാശാലകളിലെ അക്കാദമിക് സമിതിയംഗമാണ്. ഇംഗഌഷിലും മലയാളത്തിലുമായി നിരവധി പഠനഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ജനകീയാസൂത്രണവും സിദ്ധാന്തവും,ആലപ്പുഴയുടെ സമരഗാഥ,ദാരിദ്ര്യത്തിന്റെ അർഥശാസ്ത്രം,ലോകബാങ്കും നാണയനിധിയും തുടങ്ങിയവ പ്രധാന കൃതികൾ. ആന്ധ്രാ സ്വദേശിനി നാദാദൂരി ഭാര്യ. ഡാറ,ഡോറ എന്നിവർ മക്കൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here