ഇ-മാലിന്യത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്.

രാജ്യത്ത് ഇ-മാലിന്യങ്ങള്‍ കുന്നു കൂടുകയാണെന്ന് പഠനം. വ്യവസായ സംഘടനയായ അസോച്ചവും കെ.പി.എം.ജിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരം. ഇ-മാലിന്യത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നാണ് പഠനം തെളിയിക്കുന്നത്. പ്രതിവര്‍ഷം 18.5ലക്ഷം ടണ്‍ ഇ-മാലിന്യമാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 12ശതമാനവും ടെലിക്കോം മാലിന്യമാണ്. ഇത്തരം മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനും വ്യാപകമായ സംവിധാനം ഒരുക്കണമെന്ന നിര്‍ദേശം ഈ പഠനം മുന്നോട്ട് വയ്ക്കുന്നുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News