സര്‍ക്കാര്‍ ആശുപത്രികളില്‍ ഷീ ഒപ്ടിക്കല്‍സ് വരുന്നു!

സ്ത്രീകളുടെ നേത്ര സംരക്ഷണവും തൊഴിലും ലക്ഷ്യമിട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഷീ ഒപ്ടിക്കല്‍സ് തുടങ്ങുന്നു.  കേരള വനിതാ വികസന കോര്‍പ്പറേഷനാണ് ഈ സംരഭത്തിന് പിന്നില്‍. ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഷീ ഒപ്ടിക്കല്‍സ് തുടങ്ങുന്നത്.
കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും കണ്ണ് പരിശോധനയും കണ്ണടയും ലഭ്യമാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ഇളവ് ഉണ്ടായിരിക്കും. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും 25 ശതമാനം വിലക്കുറവാണ് നിശ്ചയിച്ചിരിക്കുന്നത്.  ബി.പി.എല്‍ സ്ത്രീകള്‍ക്ക് സൗജന്യമായും കണ്ണട നല്‍കും.
തിരുവനന്തപുരത്തെ റോസ് ഓഫ്താല്‍മിക് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വില്‍പന കേന്ദ്രം തുടങ്ങാന്‍
താത്പര്യമുള്ളവര്‍ക്ക് ഈ അഡ്രസ്സില്‍ അപേക്ഷിക്കാം

നിലവില്‍ ആലുവ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇത്തരം വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top