രാജധാനിയില്‍ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആയോ? കുഴപ്പമില്ല എവിടെയാണേലും എയര്‍ഇന്ത്യ കൊണ്ടു ചെന്നാക്കും.വിശ്വസിക്കണം പ്ലീസ്…!!

തലക്കെട്ട് വായിച്ചപ്പോള്‍ ഇതൊക്കെ ഏത് കാലം നടക്കാനാണ് എന്നു കരുതിയോ.. നടക്കും. നടക്കുക മാത്രമല്ല വേണമെങ്കില്‍ പറക്കുകയും ആവാം. എയര്‍ഇന്ത്യയില്‍ തന്നെ പറക്കണം എന്നുമാത്രം. ഉറപ്പാകാത്ത ടിക്കറ്റുകള്‍ ഇത്തരത്തില്‍ “കൈമാറ്റ-വില്‍പ്പന”ചെയ്യാന്‍ റെയില്‍വേയും എയര്‍ ഇന്ത്യയും തമ്മില്‍ ധാരണയായിക്കഴി‍ഞ്ഞു.എയര്‍ ഇന്ത്യാ ചെയര്‍മാന്‍ അശ്വനി ലോഹിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. (ഇനിയെങ്കിലും വിശ്വസിക്കണം. പ്ലീസ്..)
ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ 24മണിക്കൂറിനുള്ളില്‍ എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. ഐ.ആര്‍.സി.ടി.സി വഴിയാണ് ടിക്കറ്റുകള്‍ ലഭിക്കുക. രാജധാനിയില്‍ എ.സി ഫസ്റ്റ് ക്ലാസ് എടുത്തവര്‍ക്ക് അതേ തുകയ്ക്ക് എയര്‍ ഇന്ത്യാ ടിക്കറ്റുകള്‍ ലഭിക്കും. സെക്കന്റ് തേഡ് ക്ലാസ് എസി ടിക്കറ്റെടുത്തവര്‍ 1500രൂപ അധികം നല്‍കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top