ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
May 27, 2016
0 minutes Read

രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര മന്ത്രിസഭ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സഹാന്‍പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായത്തില്‍ വ്യത്യാസങ്ങളുണ്ട് ഇത് ഏകീകരിച്ച് 65ആയി ഉയര്‍ത്തും.
രാജ്യത്തെ പാവപ്പെട്ട ഗര്‍ഭിണികളെ മാസത്തില്‍ ഒരിക്കലെങ്കിലും സൗഡന്യമായി ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement