മോദി സർക്കാരിനെ കണക്കറ്റ് പരിഹസിച്ച് ഹരീഷ് റാവത്ത്

എൻഡിഎ സർക്കാരിനെതിരെ വിമർശനശരങ്ങളുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. നരേന്ദ്രമോദി വാഗ്ദാനം ചെയ്ത അച്ഛാദിൻ കാണാൻ ജനങ്ങൾ ബൈനോക്കുലറുകൾ വാങ്ങുകയാണെന്നാണ് റാവത്ത് പരിഹസിച്ചത്.2014ൽ അധികാരത്തിൽ കയറുമ്പോൾ വാദ്ഗാനം ചെയ്ത കാര്യങ്ങളൊന്നും നടപ്പാക്കാൻ മോദി സർക്കാരിനായില്ലെന്ന് റാവത്ത് കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിൽ പലിയടത്തും രൂക്ഷമായ ജജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.ഇത് പരിഹരിക്കാൻ ആവശ്യമായ ഫണ്ടിന്റെ 60 ശതമാനവും കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു.പിന്നോക്ക വിദ്യാർഥികളുടെ സ്‌കോളർഷിപ്പുകൾ ഇതുപത് ശതമാനം വെട്ടിക്കുറച്ചെന്നും റാവത്ത് കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top