ട്രഷറി പൂട്ടാതിരിക്കലാണ് എന്റെ ഇനിയുള്ള മുഖ്യപണി – തോമസ് ഐസക്

പദവി ഏറ്റെടുത്ത ശേഷം ആദ്യ ഘട്ടമായി തന്റെ മുഖ്യ പണി വരവും ചെലവും ഒപ്പിച്ച് ട്രഷറി അടച്ചുപൂട്ടുന്ന സ്ഥിതി ഒഴിവാക്കലായിരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ധനസ്ഥിതി വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൻറെ നിലവിലെ ധനസ്ഥിതി 1990-1993 കാലത്തെപ്പോലെ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News