ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; പിതാവിനെ കൊന്നെന്ന് മകന്റെ കുറ്റസമ്മതം

പ്രവാസി മലയാളിയായ ജോയി വി.ജോണി (68) നെ മകൻ തന്നെ കൊന്നതെന്ന് പോലീസ്. മകനെ അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ആയിരുന്ന ജോയി ഏതാനും ദിവസം മുൻപ് അവധിയ്ക്ക് നാട്ടിലെത്തിയതാന്. പിതാവിനെ കൊലപ്പെടുത്തിയെന്ന് മകൻ കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ജോയിയുടെ ശരീരം കത്തിച്ചുവെന്നും അവശിഷ്ടങ്ങൾ പുഴയിൽ ഒഴുക്കിയെന്നും കസ്റ്റഡിയിലായ മകൻ ഷെറിൻ ജോൺ (36) കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കോട്ടയത്ത് വച്ചാണ് ഷെറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷെറിൻ ജോൺ ടെക്നോപാർക്ക് ജീവനക്കാരനാണ്.
കാറിന്റെ എസി ശരിയാക്കാൻ വേണ്ടി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭ്യമായ വിവരം. ഈ 25 ന് ഇരുവരും പോകുകയും ചെയ്തു. എന്നാൽ ഇവർ ആ യാത്ര ചെയ്തില്ല. ഇതേ സമയത്ത് സ്വത്ത് തർക്കത്തെ തുടർന്ന് ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടായി. തർക്കത്തിനിടെ തനിക്ക് നേരെ പിതാവ് തോക്കു ചൂണ്ടിയെന്നും ബലം പ്രയോഗിച്ച് താൻ തോക്ക് തട്ടിയെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിൻ പൊലീസിനോട് പറഞ്ഞത്. മരിച്ചുവെന്ന് ഉറപ്പായപ്പോൾ പെട്രോളൊഴിച്ച് കത്തിച്ചശേഷം അവശിഷ്ടങ്ങൾ പമ്പയാറിൽ ഒഴുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെത്തി. ജോയിയുടെ ഭാര്യയുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here