കോഴിക്കോട് പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

കോഴിക്കോട് പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടി മുങ്ങിയ പ്രതി പിടിയിൽ. കോട്ടയം സ്വദേശി രാഹുലാണ് പിടിയിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം തട്ടിയത്. പണം തിരികെ ആവശ്യപ്പെടുകയോ പുറത്ത് പറയുകയോ ചെയ്താൽ മാതാപിതാക്കളെ മന്ത്രവാദത്തിലൂടെ അപായപ്പെടുത്തും എന്ന് പറഞ്ഞാണ് പണം തട്ടിയത്.
രാഹുൽ പത്താം ക്ലാസുകാരന് ട്യൂഷൻ എടുത്തിരുന്നു. ഇതിനിടെയാണ് വിദ്യാർഥിയിൽ നിന്ന് പണം തട്ടിയത്. 2022 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ മൂന്ന് മാസക്കാലം വരെ 9 ലക്ഷത്തിലധികം രൂപയാണ് ഇയാൾ കുട്ടിയുടെ പക്കൽ നിന്ന് തട്ടിയത്. പലതവണകളായാണ് പണം ആവശ്യപ്പെട്ടത്. പിന്നീട് കുട്ടി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൂടോത്രം ചെയ്ത് മതാപിതാക്കളെ അപായപ്പെടുത്തുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയത്.
Read Also: പേരാമ്പ്രയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ കസ്റ്റഡിയിൽ
പിന്നീട് മതാപിതാക്കൾ പണം അന്വേഷിച്ച സമയത്താണ് കുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്. പിന്നീട് പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പരാതി കൊടുത്തപ്പോൾ വരണസിയിലേക്ക് മുങ്ങിയിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോൾ പൊലീസ് രഹസ്യമായി പിടികൂടുകയായിരുന്നു. ഇയാളെ കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
Story Highlights : Accused who cheated and threatened student in Kozhikode arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here