ദേവസ്വം നിയമനം പി.എസ്.സിയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

ദേവസ്വം നിയമനം പി.എസ്.സിയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ദേവസ്വം നിയമനങ്ങള്‍ക്കായി പ്രത്യേകം രൂപം കൊടുത്ത റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്. അഴിമതി ന
ത്താന്‍ വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചതെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന വിശദീകരണം. പി.എസ്.സിയിലെ ഒരു വിഭാഗത്തിന് കൈകാര്യം ചെയ്യാവുന്ന ജോലിമാത്രമാണ് ബോര്‍ഡിനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍,മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള നിയമനങ്ങള്‍ക്കായിരുന്നു ബോര്‍ഡ് രൂപീകരിച്ചത്. വിരമിച്ച ഡി.ജി.പി. ചന്ദ്രശേഖരനായിരുന്നു ബോര്‍ഡിന്റെ അധ്യക്ഷന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top