കൊച്ചി മെട്രോയ്ക്ക് കൊച്ചി ചരിത്രം ഒന്നു പറഞ്ഞ് കൊടുക്കുമോ?

കൊച്ചി മെട്രോ സ്റ്റേഷന്റെ തീം യാത്രക്കാര്‍ക്ക് കൊച്ചിയുടെ ചരിത്രം പറഞ്ഞു തരും. മെട്രോയുടെ എം.ജി റോഡ് സ്റ്റേഷനാണ് പഴയ കൊച്ചിയുടെ ചരിത്രം പറയാനായി ഒരുങ്ങുന്നത്. അതിന് നമ്മള്‍ ഒന്ന് സഹായിക്കണം ഇതിന്റെ ഇന്റീരിയര്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ പഴയ കൊച്ചിയുടെ ചിത്രങ്ങള്‍ ആധികാരികമായ രേഖകള്‍, വീഡിയോകള്‍ എന്നിവ കൊച്ചി റെയില്‍ കമ്പനിയ്ക്ക് ആവശ്യമുണ്ട്. ഇതിനായി ഇവയുടെ പകര്‍പ്പ് കൈയ്യിലുള്ളവര്‍ അത് കൊച്ചി മെട്രോയ്ക്ക് കൈമാറണമെന്ന് മെട്രോയുടെ ലെയ്സണ്‍ ഓഫീസര്‍ ജയശങ്കര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top