സ്ഥാനം ഒഴിയുകയാണെന്ന് കാണിച്ച് ഡി.ജി.പി സെന്‍കുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

തന്റെ സ്ഥാനം ഒഴിയുകയാണെന്ന് കാണിച്ച് സൂചന നല്‍കി ഡി ജി പി സെന്‍കുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. 1981 ല്‍ ജോലിയില്‍ പ്രവേശിച്ചതുമുതല്‍ 35വര്‍ഷക്കാലം സത്യസന്ധമായാണ് ഞാന്‍ ജോലി ചെയ്തിട്ടുള്ളത്. പക്ഷപാതപരമയോ അധികാര ദുര്‍വിനിയോഗമോ ഞാന്‍ ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ എനിയ്ക്ക് പരിപൂര്‍ണ്ണ തൃപ്തിയോടെ സ്ഥാനം ഒഴിയാനാകും. എന്നിങ്ങനെയാണ് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി. ടി.പി. സെൻകുമാറിനെ സ്ഥാനത്ത് നിന്നും നീക്കി പകരം ഫയർ ഫോഴ്സ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി. ആയി നിയമിച്ചിരുന്നു. സെൻ കുമാറിന് പോലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷൻ സി എം ഡി ആയാണ് പുതിയ നിയമനം നല്കിയത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here