ഗുൽബർഗ് കൂട്ടക്കൊല കേസ് 24 പ്രതികൾ കുറ്റക്കാരെന്ന് കോടതി

ഗുൽബർഗ് കൂട്ടക്കൊല കേസിൽ പ്രതികളായ 24 പേർ കുറ്റക്കാരെന്ന് കോടതി. 36 പേരെ കോടതി വെറുതെ വിട്ടു. വിധി പ്രഖ്യാപിച്ചത് അഹമ്മദാബാദിലെ പ്രത്യേക എസ്. ഐ.ടി കോടതി. പ്രധാന പ്രതി ബിജെപി നേതാവ് ബിപിൻ പട്ടേലിനെ വെറുതെ വിട്ടു. ബിബിൻ പട്ടേലിന് പുറമെ വി.എച്ച്.പി പ്രവർത്തകരായ അതുൽ വൈദ്യ, പൊലീസ് ഉദ്യോഗസ്ഥനായ കെജി എർദ എന്നിവരെയും വെറുതെ വിട്ടിട്ടുണ്ട്.
പ്രതികൾക്കുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും. കേസിൽ ആകെ 66 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. കൂട്ടക്കൊല നടന്ന് 14 വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 2002 ൽ ഗുജ്‌റാത്തിൽ അരങ്ങേറിയ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഗുൽബർഗയിൽ സംഭവിച്ചത്.
ഗുൽഭർഗ സൊസൈറ്റിയിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ് താമസിച്ചിരുന്നത്. കൂട്ടക്കൊലയ്ക്ക് ഇരയായ ഇഹ്‌സാൻ ജഫ്‌റിയുടെ ഭാര്യ സാകിയ ാണ് 14 വർഡഷമായി കേസ് നടത്തിയത്. ജാഫ്‌റിയെ ആക്രമികൾ വീടിന് പുറത്തിറക്കി തീ വെച്ച് കൊല്ലുകയായിരുന്നു. സുപ്രീംകോടതിയെ നിർദ്ദേശ പ്രകാരം മുൻ സിബിഐ ഡയറക്ടർ ആർ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.