രാഹുൽ ഗാന്ധിയെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ ഭാരതീയർ എന്താ മണ്ടൻമാരാണോ?:നടന്‍ ഒാംപുരി

രാഹുൽ ഗാന്ധിയെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ ഭാരതീയർ എന്താ മണ്ടൻമാരാണോ ചോദ്യം നടന്‍ ഓംപുരിയുടേതാണ്. ഒരു സ്വകാര്യ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്.
രാഹുൽ അധ്യക്ഷനായാൽ അടുത്ത തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യുകയെന്നല്ലാതെ മറ്റൊരു മാർഗവും ജനത്തിന് ഉണ്ടാകില്ല. രാഹുലിന്റെ വയസ്സും അനുഭവവും അദ്ദേഹം പറയുന്നതുമെല്ലാം ശ്രദ്ധിക്കൂ. നമ്മളെന്താ മണ്ടന്മാരാണോ? എന്നും അദ്ദേഹം ചോദിച്ചു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പാവയെപ്പോലെയാണ് സോണിയാ ഗാന്ധി ഉപയോഗിച്ചിരുന്നതെന്ന് പറഞ്ഞ് സോണിയാ ഗാന്ധിയേയും ഒാം പുരി പരിഹസിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top