പുല്‍ഗാവ് സ്ഫോടനം: മരണം 19 ആയി
മഹാരാഷ്ട്രയിലെ പുല്‍ഗാവ് കേന്ദ്ര ആയുധ സംഭരണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
ഇന്നലെ മൂന്നു പേരുടെ കൂടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അതേസമയം മരിച്ചവരുടെ കൂട്ടത്തില്‍ ആലപ്പുഴ ഹരിപ്പാട് സ്വദേശി മനോജ്കുമാറുണ്ടെന്ന് സ്ഥിരീകരിച്ചു.
7000 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന പുല്‍ഗാവിലെ ആയുധശാല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആയുധ സംരണശാലകളിലൊന്നാണ്. സ്ഫോടനത്തെക്കുറിച്ച് കരസേന അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here