വനിതായാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനില്‍ ഇനി പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍

റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ വനിതായാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 9567869385എന്നതാണ് നമ്പര്‍. വള്ളത്തോള്‍ നഗര്‍ മുതല്‍ കന്യാകുമാരി വരെ ഈ നമ്പറില്‍ സേവനം ലഭിക്കും.  കോളുകള്‍ റെയില്‍വേയുടെ സീനിയര്‍ ലേഡി കമേഴ്സ്യല്‍ ഇന്‍സ്പെക്ടറാണ് ഈ കോളുകള്‍ കൈകാര്യം ചെയ്യുക. മേയ് 26 മുതല്‍ ജൂണ്‍ ഒന്നുവരെ നടന്ന റെയില്‍വേ ഹംസഫര്‍ വാരാചരണത്തിന്‍െറ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

നിലവില്‍ പാസഞ്ചര്‍ ഹെല്‍പ് ലൈന്‍ 138 ഉം സുരക്ഷാ ഹെല്‍പ് ലൈനായ 182 ഉം നമ്പറുകള്‍ക്ക് പുറമേയാണ് പുതിയ റെയില്‍വേ വനിതാ ഹെല്‍പ് ലൈന്‍ നമ്പര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top