26
Oct 2021
Tuesday
Covid Updates

  മഥുരാ നഗരം കത്തി എരിയുമ്പോൾ ഷൂട്ടിങ് ഫോട്ടോ റ്റ്വീറ്റ് ചെയ്ത് ഹേമമാലിനി

  റോമാ സാമ്രാജ്യം കത്തി എരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ കുറിച്ച് പറയാറുണ്ട്. ഒട്ടും വ്യത്യസ്ഥമല്ല മധുര എംപിയും നടിയുമായ ഹേമമാലിനിയുടെ കാര്യം. മഥുരയിൽ പോലീസ് സൂപ്രണ്ട് അടക്കം 21 പേർ കൊല്ലപ്പെടുകയും സംഘർഷം തുടരുകയും ചെയ്യുമ്പോൾ എംപി ഷൂട്ടിങ് ഫോട്ടോകൾ റ്റ്വിറ്ററിൽ പോസ്റ്റ് ചെയ്ത് നേരം കളയുകയാണ്. എന്നാൽ എംപിയുടെ ഈ പ്രവർത്തികളിൽ പ്രതിഷേധം വ്യാപകമാക്കുകയാണ്. വിവാദമായതോടെ റ്റ്വീറ്റ് പിൻവലിക്കുകയും ചെയ്തു താരം. മുംബൈ മാഥ് ദ്വീപിൽ ഏക് തി റാണിയുടെ ഷൂട്ടിങ്ങിനിടെയുള്ള ചിത്രങ്ങളാംണ് എം പി റ്റ്വീറ്റ് ചെയ്തത്. ചിത്രം നേരത്തേ എത്തും എന്ന് പ്രതീക്ഷിക്കുന്ന എന്ന കുറിപ്പോടെയായിരുന്നു റ്റ്വീറ്റ്.

  hemamalini-tweeeetഉത്തർപ്രദേശിൽ പോലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് സൂപ്രണ്ട് ഉൾപ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ 40 പേർക്ക് പരിക്കേറ്റു. മഥുരയിലെ ജവഹർ ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. വ്യാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

  സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഥുര എസ് പി മുകുൾ ദ്വിവേദി ആശുപത്രിയിൽവെച്ച് തന്നെ മരിച്ചു. കയ്യേറ്റക്കാരെ നേരിടാൻ കൂടുതൽ പോലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാധവ് അന്വേഷണത്തിന് ഉത്തരവിട്ടു.

  hemamalini-twitterജവഹർ ബാഗിലെ 260 ഏക്കർ കയ്യേറിയ സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകരെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. ഡൽഹിയിൽനിന്ന് 150 കിലേമീറ്റർ അകലെയാണ് സംഭവം. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ പൊലീസിനുനേരെ 3,000ൽ അധികം വരുന്ന സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകർ കല്ലെറിയുകയും വെടിയുതിർക്കുകയുമായിരുന്നെന്ന് പൊലീസ് ഐ ജി എച്ച് ആർ ശർമ പറഞ്ഞു.

  രണ്ട് വർഷം മുമ്പ് കയ്യേറ്റം ഒഴിപ്പിക്കാൻ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. അക്രമത്തിൽ പങ്കുള്ളതായി സംശയിക്കുന്ന 200 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പോലീസുകാരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപവീതം ധനസഹായം നൽകുമെന്ന് യു പി മുഖ്യമന്ത്രി അഖിലേഷ് യാധവ് പ്രഖ്യാപിച്ചു.

  ഇന്ത്യൻ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തിരഞ്ഞെടുപ്പ് റദ്ദാക്കുക, ഇപ്പോഴത്തെ രൂപക്ക് പകരം ‘ആസാദ് ഹിന്ദ് ഫൗജ്’ കറൻസി ഉപയോഗിക്കുക, ഒരു രൂപയ്ക്ക് 60 ലീറ്റർ ഡീസലും 40 ലീറ്റർ പെട്രോളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ടു വർഷം മുൻപ് സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകർ ഭൂമി കയ്യേറി കുടിൽ കെട്ടിയത്.

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top