ശബരിമല മകരവിളക്കിന് ആന എഴുന്നള്ളിപ്പ് വേണ്ടെന്ന് ഹൈക്കോടതി

ശബരിമല മകരവിളക്കിന്റെ ഭാഗമായി നടത്തുന്ന ആന എഴുന്നള്ളിപ്പ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. വാർഷിക എഴുന്നള്ളിപ്പിന് ഒരാനയെ എഴുന്നള്ളിച്ചാൽ മതിയെന്നും ഹൈക്കോടതി പറഞ്ഞു.ക്ഷേത്ര തന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് വിഷയത്തിൽ കോടതി നിലപാട് വ്യക്തമാക്കിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് പരിഗണിക്കവെയാണ് എഴുന്നള്ളിപ്പ് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, അനൂപ് ശിവരാമൻ എന്നിവരുൾപ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തന്ത്രിമാരുടെ നിലപാട് ദേവസ്വവും ശരിവച്ചു. ആനക്കാര്യത്തിൽ തന്ത്രിമാരുടെ അഭിപ്രായം ദേവസ്വവും നേരത്തെ ആരാഞ്ഞിരുന്നു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന വാർഷിക ഉത്സവത്തിനാണ് ഒരാനയെഎഴുന്നള്ളിക്കാൻ കോടതി ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here