പ്രവാസിമലയാളിയുടെ കൊല. കൊലയാളിയായ മകന് ഇന്ത്യയില്‍ താമസിക്കാന്‍ വേണ്ട അവശ്യ രേഖകളില്ല

murder

ചെങ്ങന്നൂരിലെ പ്രവാസി മലയാളി ജോയി വി.ജോണിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ഷെറിന് ഇന്ത്യയില്‍ താമസിക്കാന്‍ മതിയായ രേഖകളില്ല. ഇന്ത്യയില്‍ താമസിക്കാന്‍ ആവശ്യമായ ഓവ്ര‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ആണ് ഇല്ലാത്തത്.
ഇന്നലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറല്‍ ഉദ്യോഗസ്ഥര്‍ എത്തി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം തെളിഞ്ഞത്. ഷെറിന്റെ പാസ്പോര്‍ട്ടിന്റെ കാലാവധി 2012ല്‍ അവസാനിച്ചതായും കണ്ടെത്തി.
2000ല്‍ അമേരിക്കയില്‍ വച്ച് ഒരു തട്ടിപ്പ് കേസില്‍ ഷെറിന്‍ പിടിക്കപ്പെട്ടതായും തെളിഞ്ഞിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top