കായികമന്ത്രിക്ക് കന്നി പൊങ്കാലയിട്ട് സോഷ്യൽമീഡിയ; ട്രോൾ മഴയിൽ നനഞ്ഞ് ഇ പി ജയരാജൻ
കായികമന്ത്രി ഇപി ജയരാജന്റെ മുഹമ്മദാലി അനുസ്മരണം വൈറലായതിനു പിന്നാലെ ട്രോളുകളുടെ പെരുമഴ. അതിവേഗം ബഹുദൂരം എന്ന കണക്കിനാണ് ട്രോളുകൾ പ്രത്യക്ഷപ്പെടുന്നത്.ഉചിത സമയത്ത് അവതാരക ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അലിയുടെ മൃതദേഹം കേരളത്തില്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജയരാജന്‍ പറയുമായിരുന്നുവെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. സിനിമാ രംഗങ്ങളും സംഭാഷണങ്ങളും കോര്‍ത്തിണക്കിയാണ് ജയരാജനെതിരെ ട്രോളുകള്‍ നിറയുന്നത്.മന്ത്രിയെ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ഉപമിച്ചവരോട് തിരുവഞ്ചൂർ എത്രയോ ഭേദം എന്ന പരാമർശവും ട്രോളുകളിലുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here