ഓമനപ്പുഴ കൊലപാതകം; പ്രതി ജോസ് മോന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ ഓമനപ്പുഴയിൽ മകളെ തോർത്ത്കൊണ്ട് കഴുത്തുഞെരിച്ചുകൊന്ന സംഭവത്തിൽ പിതാവ് ജോസ് മോന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ആണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ജോസ്‌മോനെ നാളെ കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ജാസ്മിന്റെ സംസ്കാര ചടങ്ങുകൾ നാളെയാണ് നടക്കുക.
ഇന്നലെ രാത്രി ജോസ് മോനും മകൾ ഏയ്ഞ്ചലും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് പൊലീസിന് നൽകിയ മൊഴി. സംഭവം ഒരു രാത്രി ആരും അറിയാതെ മൂടിവെച്ചു. മകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ജോസ്മോൻ തന്നെയാണ് അയൽവാസികളെ വീട്ടിലേക്ക് വിളിച്ചത്.
ഹൃദയസ്തംഭനം എന്നാണ് ആശുപത്രിയിൽ നിന്ന് നൽകിയ വിശദീകരണം. പോസ്റ്റുമോർട്ടത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടേഴ്സ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു എയ്ഞ്ചൽ. ഭർത്താവുമായി പിണങ്ങി രണ്ടുമാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം.
Story Highlights : Omanapuzha murder: Accused Jose Monte’s arrest recorded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here