കസ്റ്റഡി മരണങ്ങളിൽ ഇടപെട്ട് സുപ്രിംകോടതി; CCTV പ്രവർത്തനരഹിതമായ സംഭവങ്ങളിൽ സ്വമേധയ കേസെടുത്തു

കസ്റ്റഡി മരണങ്ങളിൽ ഇടപെട്ട് സുപ്രിംകോടതി. പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തനരഹിതമായ സംഭവങ്ങളിൽ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കഴിഞ്ഞ 8 മാസത്തിനുള്ളിൽ പൊലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പല സ്റ്റേഷനുകളിൽ സിസിടിവികൾ ഇല്ലെന്നും കോടതി നീരിക്ഷണം.
2020-ൽ ജസ്റ്റിസുമാരായ റോഹിൻറൺ ഫാലി നരിമാൻ, കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിന്യായത്തിൽ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കിയിരുന്നു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ചതിൽ പ്രതിഷേധം; ബിഹാറിൽ ഇന്ന് NDAയുടെ ബന്ദ്
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), റവന്യൂ ഇന്റലിജൻസ് വകുപ്പ് (ഡിആർഐ), സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) എന്നീ കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
Story Highlights : SC registers suo motu on lack of functional CCTVs in police stations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here