Advertisement

മൾട്ടിടാസ്കിംഗ് ഇഷ്ടമുള്ളവർക്ക് ഇൻസ്റ്റഗ്രാം റീൽസ് ഇനി മുടങ്ങില്ല; പുതിയ പിക്ചർ-ഇൻ-പിക്ചർ മോഡ് വരുന്നു

2 hours ago
Google News 2 minutes Read
instagram

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യമിട്ട്, റീൽസുകൾ കാണുന്നതിനായി പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ പുതിയ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ഒരു ചെറിയ ഫ്ലോട്ടിംഗ് വിൻഡോയിൽ റീൽസ് പ്ലേ ചെയ്യുന്ന ഈ ഫീച്ചർ മൾട്ടിടാസ്കിങ് എളുപ്പമാക്കും.

നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ കണ്ടുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ആപ്പിലേക്ക് മാറിയാൽ വീഡിയോ പ്ലേ ചെയ്യുന്നത് നിൽക്കും. എന്നാൽ പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. നിങ്ങൾ വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യുകയോ ഫേസ്ബുക്കിൽ സ്ക്രോൾ ചെയ്യുകയോ ചെയ്യുന്നതിനിടയിൽ ഇൻസ്റ്റഗ്രാം റീൽസ് ഒരു ചെറിയ പോപ്-അപ് വിൻഡോയായി തുടർന്നുകൊണ്ടിരിക്കും. ഇത് ഉപയോക്താക്കൾക്ക് സമയം ലാഭിക്കാനും ഒരു റീൽ പോലും മിസ്സാകാതെ മറ്റ് ജോലികൾ ചെയ്യാനും സഹായിക്കും.

Read Also: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

ഈ ഫീച്ചർ പ്രത്യേകിച്ച് ദൈർഘ്യമേറിയ റീൽസുകൾ കാണുമ്പോൾ ഏറെ ഉപകാരപ്രദമാകും. മാത്രമല്ല ചില ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ഇതിനോടകം ലഭ്യമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൻസ്റ്റഗ്രാം തലവൻ ആദം മോസേരി നേരത്തെ തന്നെ ഈ ഫീച്ചർ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സൂചന നൽകിയിരുന്നു.

ടിക്‌ടോക്, യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് ഇതിനകം തന്നെ ലഭ്യമാണ്. ഈ ഫീച്ചർ ഇൻസ്റ്റഗ്രാമിലും വരുന്നതോടെ ക്രിയേറ്റർമാരുടെ വീഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാരെ ലഭിക്കുകയും വാച്ച്‌ടൈം വർധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ എപ്പോൾ ലഭ്യമാകും എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. എങ്കിലും ഈ സൗകര്യം ഉടൻ തന്നെ എല്ലാവർക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് സൂചന.

Story Highlights : Instagram Reels to get Picture-in-Picture mode to boost engagement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here