പാരിസിൽ വെള്ളപ്പൊക്കം, മൊണാലിസ ചിത്രം സൂക്ഷിച്ചിരിക്കുന്ന ലൂവ്ര് മ്യൂസിയം അടച്ചിട്ടു

പാരിസിലെ സീൻ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പാരീസ് മെട്രോ സ്‌റ്റേഷനുകൾ മ്യൂസിയങ്ങൾ എന്നിവ അടച്ചിട്ടു. ലൂവ്ര് മ്യൂസിയത്തിൽ വെള്ളം കയറി. ജലനിരപ്പ് 18 അടിയായി ഉയർന്നതോടെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന പ്രശസ്തമായ പല പെയിന്റിങ്ങുകളും അവിടെ നിന്ന് മാറ്റി.

മ്യൂസിയത്തിലുള്ള 250000ത്തോളം കലാരൂപങ്ങളാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നത്. ഡാവിഞ്ചിയിടെ പ്രശസ്തമായ മൊണാലിസ പെയിന്റിങ് ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.

പാരിസിലെ അൽമ പാലത്തിന് കീഴിലുലുള്ള പോരാളിയായ സൂവെയുടെ പ്രതിമ കളുത്തോളം വെള്ളത്തിൽ മുങ്ങി. പാരിസിൽ ദിവസങ്ങളായി തുടർച്ചയായി മഴ പെയ്യുകയാണ്. വെള്ളപ്പൊക്കം ഫ്രാൻസ് മുതൽ ഉക്രൊയ്ൻ വരെ ബാധിച്ചിട്ടുണ്ട്.

മഴമൂലം മധ്യ യൂറോപ്പിൽ 15 പേർ മരിച്ചു. റൊമാനിയ, ബെൽജിയം, നെതർലൻറ്‌സ്, പോളണ്ട് എന്നീ രാജ്യങ്ങളിലും കനത്ത മഴ നാശം വിതച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരുപതിനായിരത്തോളം പേരെ താമസ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top