ഫയലുകള്‍ക്ക് മേല്‍ അടയിരിക്കുന്നവരെയും പൂഴ്ത്തുന്നവരേയും ഇനി പെട്ടെന്ന് കണ്ടുപിടിക്കും:തോമസ് ഐസക്ക്.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് ലഭിച്ച ‘ട്യൂഷനെ’ കുറിച്ച് പറയുന്ന ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം തോമസ് ഐസക്ക് പറഞ്ഞിരിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് സെക്രട്ടറിയേറ്റില്‍ വന്ന ഇ-ഓഫീസ് സംവിധാനത്തെ കുറിച്ചാണ് പോസ്റ്റ്. ഇ-ഓഫീസ് ആയതുകൊണ്ട് ഓരോ ഉദ്യോഗസ്ഥരുടേയും കയ്യില്‍ എത്ര ഫയലുണ്ടെന്നും. അത് അവരുടെ കയ്യില്‍ എത്ര സമയം ഇരുന്നുവെന്നും അറിയാം. സ്ഥിരമായി ഫയലുകള്‍ക്ക് മേല്‍ അടയിരിക്കന്നവരെയും ഫയല്‍ പൂഴ്ത്തി വയ്ക്കുന്നവരേയും ഇത് വഴി കണ്ടെത്താമെന്നും തോമസ് ഐസക്ക് ഫെയ്സ് ബുക്കില്‍ കുറിക്കുന്നു. ഫയലുകളെല്ലാം നോക്കാന്‍ തന്ന പതിനഞ്ച് ഇഞ്ച് ടാബ്ലറ്റിന് പഴയ തടിയന്‍ ഫയല്‍ നോക്കുന്ന സുഖം തരാന്‍ കഴിയില്ലെങ്കിലും ഇ- ഓഫീസില്‍ എവിടെയിരുന്നും ഫയല്‍ നോക്കാമെന്ന വലിയ സൗകര്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
പൂര്‍ണ്ണരൂപം വായിക്കാം.
എം എല്‍ എ മാരുടെ സത്യപ്രതിജ്ഞ ദിവസം ഉച്ചകഴിഞ്ഞുള്ള സമയം എനിക്കും ഓഫീസ് സ്ടാഫിനും ഉള്ള ഐ ടി ട്യൂഷന്‍ ആയിരുന്നു . അഞ്ചു വര്‍ഷം മുന്‍പുള്ള സെക്രട്ടറിയേറ്റ് ഓഫീസ് അല്ല ഇപ്പൊഴത്തെത് . ആഭ്യന്തരവകുപ്പ് ഒഴികെ മറ്റ് എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും ഇ -ഓഫീസ് പ്രാബല്യത്തില്‍ വന്നിരിക്കുന്നു. ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഇത് കര്‍ശനമായി പാലിക്കുകയാണ് . പേപ്പര്‍ ലെസ് ഓഫീസും ,നോളെജ് മാനെജ്മെന്റ് സിസ്ടവും , ജനങ്ങള്‍ക്ക് അവരുമായി ബന്ധപ്പെട്ട ഫയലുകളുടെ സ്ഥിതി അറിയാന്‍ കഴിയുന്ന ഒരു പബ്ലിക്ക് ഇന്‍റര്‍ഫേസും (http://eoffice.kerala.gov.in) ഒക്കെ ചേര്‍ന്നതാണ് ഇ -ഓഫീസ് . ഇപ്പോള്‍ കടലാസില്‍ ഒന്നും പരിശോധിക്കുന്നില്ല . അഥവാ കടലാസ്സില്‍ ആരെങ്കിലും അയച്ചാല്‍ അത് സ്കാന്‍ ചെയ്‌ത ഫയല്‍ ആക്കി മാറ്റും .
പക്ഷെ സത്യം പറയട്ടെ തടിയന്‍ ഫയല്‍ നോക്കുന്ന സുഖം ഇതിനില്ല . പക്ഷെ വലിയ ഒരു ഗുണം ഉണ്ട് . എവിടെയിരുന്നും ഫയല്‍ നോക്കാം . അതിനായി ഒരു പതിനഞ്ച് ഇഞ്ച് ടാബ്ലെറ്റും എനിക്ക് തന്നിട്ടുണ്ട് .ക്ലാസ് കഴിഞ്ഞപ്പോള്‍ എനിക്ക് ബോധ്യമായ ഒരു കാര്യം ഇതാണ് . കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയും ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ചില്ലെങ്കില്‍ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഉള്ള സാധ്യത ഏറെയാണ് . പക്ഷെ ഇതിന്റെ ഏറ്റവും വലിയ ഗുണം കാര്യക്ഷമതയില്‍ ഉണ്ടാവുന്ന വര്‍ദ്ധന ആണ് . ഓരോ ഫയലും എവിടെ ആരുടെ പക്കല്‍ ആണെന്ന് എപ്പോള്‍ വേണമെങ്കിലും അറിയാം . ഈ ഫയല്‍ ഓരോ ഉദ്യോഗസ്ഥരുടെയും കയ്യില്‍ എത്ര സമയം ഇരുന്നു എന്നും അറിയാം . സ്ഥിരം ഫയലുകള്‍ക്ക് മേലെ അടയിരിക്കുന്നവരെ കണ്ടു പിടിക്കാന്‍ ഒരു പ്രയാസവും ഇല്ല . സെക്രട്ടറിയെറ്റിലെ പതിവ് അനുസരിച്ചു ഫയല്‍ പൂഴ്ത്താനും പറ്റില്ല. ചുവപ്പ് നാടയ്ക്ക് പകരം നാം ഒരു പുതിയ പേര് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here