ലിറ്റിൽ മിസ് യൂണിവേഴ്‌സ്

ജോർജിയയിൽ നടന്ന ലിറ്റിൽ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഒന്നാമതെത്തി മലയാളികളുടെ കൺമണി ഇന്ത്യയ്ക്ക് അഭിമാനമായി. ബെസ്റ്റ് മോഡൽ ലിറ്റിൽ മിസ് യൂണിവേഴ്‌സ് 2016, മിസ്ഇറ്റർ ഇന്റർനെറ്റ് വോട്ടിങ് 2016, ടിഒഡി ലിറ്റിൽ മിസ് യൂണിവേഴ്‌സ് 2016 എന്നീ മൂന്ന് ടൈറ്റിലുകൾ സ്വന്തമാക്കിയാണ് കൺമണി ഉപാസന സുന്ദരിപ്പട്ടം സ്വന്തമാക്കിയത്.
ഇതോടെ ഓഗസ്റ്റിൽ ബൾഗേറിയയിൽ നടക്കുന്ന കിങ് ആന്റ് ക്വീൻ 2016, പ്രിൻസ് ആൻഡ് പ്രിൻസസ് വേൾഡ് 2016 എന്നീ മത്സരങ്ങളിലും കൺമണിക്ക് പങ്കെടുക്കാം. ഇത് ആദ്യമായാണ് ഒരു മലയാളി പെൺകുട്ടിക്ക് ലിറ്റിൽ മിസ് യൂണിവേഴ്‌സ് പട്ടം ലഭിക്കുന്നത്.
സംവിധായകൻ അനീഷ് ഉപാസനയുടെ സഹോദരൻ അനൂപ് ഉപാസനയുടെയും മഞ്ജുവിന്റെയും മകളാണ് കൺമണി. സ്റ്റിൽ ഫോട്ടോഗ്രാഫറായ അനൂപിന്റെ ക്യാമറയ്ക്കുമുന്നിൽ നിന്നാണ് കൺമണി ലിറ്റിൽ മിസ് യൂണിവേഴ്‌സ് റാമ്പിൽവരെ എത്തിയത്. കോഴിക്കോടു നടന്ന ലിറ്റിൽ മിസ് യൂണിവേഴ്‌സ് ഇന്ത്യൻ ഫിനാലെയിലൂടെയാണ് ലിറ്റിൽ മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് എത്തുന്നത്.
പരസ്യ ചിത്രങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമാണ് ഇന്ന് പെൺകുട്ടി. സെക്കൻഡ്‌സ്, ഒന്നാം ലോക മഹായുദ്ധം, ഓലപ്പീപ്പി എന്നീ സിനിമകളിലും അഭിനയിച്ചു. കൊച്ചി ഇടപ്പള്ളി ക്യാംപയിൻ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായ കൺമണി നാലുവയസ്സിൽ കൊച്ചിൻ ഫാഷൻ ഷോയിലാണ് ആദ്യമായി ചുവടുവെച്ചത്. അന്ന രണ്ടാം സ്ഥാനമാണ് ലഭിച്ചതെങ്കിൽ പിന്നീട് നടന്ന കൊച്ചിൻ ഫ് ളവേഴ്‌സ് ഷോയിൽ വിജയം നേടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here