Advertisement

മലാപ്പറമ്പ് സ്‌കൂൾ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, സർക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി

June 6, 2016
Google News 0 minutes Read

കോഴിക്കോട്  മലാപ്പറമ്പ് സ്‌കൂൾ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ നൽകിയില്ല. സ്‌റ്റേ ആവശ്യപ്പെട്ട് നൽകിയ സർക്കാരിന്റെ ഹരജി കോടതി തള്ളി.  മലാപ്പറമ്പ് സ്‌കൂൾ നിലനിർത്താൻ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സർക്കാർ ഹരജി നൽകിയിരുന്നു. സ്‌കൂൾ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.

ഹൈകോടതി ഉത്തരവ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്നും സ്‌കൂൾ പൂട്ടുന്നത് വിദ്യാർഥികളെ ഭാവിയെ ബാധിക്കുമെന്നുമുള്ള കേരളത്തിന്റെ വാദം കോടതി തള്ളി. 2015 ഒക്ടോബറിൽ തന്നെ സ്‌കൂൾ അടച്ചുപൂട്ടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഹരജിയുമായി അവസാന സമയം എത്തിയതിനെയും കോടതി വിമർശിച്ചു. ആവശ്യമായ സമയം കിട്ടിയതാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിന്റെ വാദം കേൾക്കാൻപോലും സുപ്രീംകോടതി തയാറായില്ല. ചട്ടപ്രകാരം ഒരു വർഷം മുമ്പ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മാനേജർ സ്‌കൂൾ പൂട്ടാൻ അനുമതി തേടിയതെന്നും കോടതി.

മലാപ്പറമ്പ് എ യു പി സ്‌കൂൾ ഈ മാസം 8 നകം പൂട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സ്‌കൂൾ അടച്ചുപൂട്ടണമെന്ന ഉത്തരവ്  നടപ്പിലാക്കാൻ എത്തിയ അധികൃതരെ നാട്ടുകാർ തടഞ്ഞിരുന്നു. സ്‌കൂൾ പൂട്ടാനെത്തിയ എ ഇ ഒ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പിന്മാറുകയായിരുന്നു.  ഉത്തരവ് നടപ്പിലാക്കാൻ എത്തിയ തന്നെ നാട്ടുകാർ തടഞ്ഞെന്ന് എ ഇ ഒ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽരകിയിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസത്തിലേറെയായി സ്‌കൂളിന്റെ പ്രവേശന കവാടത്തിൽ ജനകീയ സംരക്ഷണ സമിതി പ്രവർത്തകർ പ്രതിഷേധം നടത്തിവരികയാണ്.
സ്‌കൂളിന്റെ മുൻ മാനേജരാണ് ഹൈക്കോടതിയിൽനിന്ന് സ്‌കൂൾ പൊളിച്ചുമാറ്റണമെന്ന വിധി നേടിയത്.

2014 ഏപ്രിൽ 11 ന് അർധരാത്രി മാനേജ്‌മെന്റ് പൊളിച്ചു നിക്കിയ മാലാപ്പറമ്പ് സ്‌കൂൾ ജനകീയ കമ്മിറ്റി പുനർനിർമ്മിക്കുകയായിരുന്നു. തുടർന്ന് സ്‌കൂൾ പൊളിച്ചുമാറ്റിയതോടെ മുടങ്ങിയ ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വീണ്ടും സ്‌കൂൾ പൊളിക്കാൻ ശ്രമം നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here