കോഴിക്കോട് സുഹൃത്തിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; 10 പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് ചേവായൂരില്‍ സുഹൃത്തിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ 18 പേര്‍ക്കെതിരെ കേസ്.
മായനാട് സ്വദേശിയായ സൂരജാണ് മരിച്ചത്. പ്രദേശവാസികളായ അച്ഛനെയും മക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ഉള്‍പ്പടെ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.പാലക്കോട്ടു വയല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയതായിരുന്നു മായനാട് സ്വദേശിയായ സൂരജ്. കോളേജില്‍ നടന്ന ചില പ്രശ്‌നങ്ങളുടെ പേരില്‍ തന്റെ സുഹൃത്തായ അശ്വന്തിനെ, ഒരു സംഘം മര്‍ദ്ദിക്കുന്നത് സൂരജ് തടയാന്‍ ശ്രമിച്ചു. ഇതോടെയാണ് സംഘം സൂരജിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ 18 പേര്‍ക്കെതിരെയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്. ഇതില്‍ പ്രദേശവാസിയായ മനോജ്, മക്കളായ വിജയ്, അജയ് എന്നിവര്‍ ഉള്‍പ്പെടെ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. അതിനിടെ, പ്രതികളുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. പുലര്‍ച്ചെയാണ് അജ്ഞാതര്‍ വീടിന്റെ ചില്ലുകളും കാറും അടിച്ചുതകര്‍ത്തത്.
Story Highlights : A young man was beaten to death while trying to stop an attack on his friend in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here