‘പാര്‍ട്ടി നേതാക്കള്‍ ജോത്സ്യന്റെ അടുത്ത് പോകുന്നതെന്തിന്?’സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

നേതാക്കള്‍ ജ്യോത്സനെ കാണാന്‍ പോകുന്നതിന് എതിരെ സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പാര്‍ട്ടി നേതാക്കള്‍ ജ്യോത്സനെ കാണാന്‍ പോകുന്നത് എന്ത് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവിന്റെ ചോദ്യം. നേതാക്കളുടെ ഇത്തരം നടപടികള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യും എന്നും കണ്ണൂര്‍ നേതാവ് വിമര്‍ശിച്ചു. സംസ്ഥാന സമിതിയെ ഓര്‍മിപ്പിച്ചു. ആരുടെയും പേര് പറയാതെ ആയിരുന്നു വിമര്‍ശനം. (criticism over visiting astrologer in cpim meeting)
ഇന്ന് നടന്ന സിപിഐഎമ്മിന്റെ സംസ്ഥാന സമിതി യോഗത്തിലെ ചര്‍ച്ചയ്ക്ക് ഇടയിലാണ് മുതിര്‍ന്ന നേതാവ് ജ്യോതിഷ പണ്ഡിതനെ കാണാന്‍ പോയതില്‍ വിമര്‍ശനം ഉയര്‍ന്നത്. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഉന്നയിച്ച വിമര്‍ശനം സംസ്ഥാന സമിതിയെ അമ്പരപ്പിച്ചു. ആരെയാണ് ഉദ്ദേശിച്ചതെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു എങ്കിലും നേതാവ് ആരുടെയും പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം ഉന്നയിച്ചത്. അടിക്കടി നേതാവ് ജ്യോത്സനെ കാണാന്‍ പോകുന്നത് എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു കണ്ണൂര്‍ നേതാവിന്റെ ചോദ്യം. നേതാക്കളുടെ ഇത്തരം നടപടികള്‍ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പാര്‍ട്ടിയുടെ സല്‍ പേരിനെ കരുതി നേതാക്കള്‍ ഇത്തരം നടപടികള്‍ നിന്ന് പിന്മാറണമെന്നും കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ഒരു പ്രധാന നേതാവ് പയ്യന്നൂരില്‍ ഉള്ള പ്രശസ്ത ജ്യോതിഷ പണ്ഡിതനെ കാണാന്‍ പോയത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ജ്യോതിഷ പണ്ഡിതനൊപ്പമുള്ള നേതാവിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Read Also: KPCC പുനഃ സംഘടന വെെകും; ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ പ്രതിസന്ധി
ഇത് ഓര്‍മ്മിച്ചാകണം കണ്ണൂര്‍ നേതാവ് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചത് എന്നാണ് കരുതുന്നത്. പാലക്കാട് പ്ലീനം അംഗീകരിച്ച റിപ്പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മുതിര്‍ന്ന നേതാക്കള്‍ തന്നെ ലംഘിക്കുന്നതില്‍ പാര്‍ട്ടിക്ക് അകത്ത് വലിയ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഇതാണ് ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ കണ്ണൂരിലെ നേതാവിന്റെ നാവിലൂടെ പുറത്തുവന്നത്.
Story Highlights : criticism over visiting astrologer in cpim meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here