‘ജീവിക്കാന്‍ ആഗ്രഹം ഉണ്ട്; മനസമാധാനം ഇല്ല’; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട് ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ജീവിതം മടുത്തുവെന്നാണ് ജിസ്‌ന ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ജീവിക്കാന്‍ ആഗ്രഹം ഉണ്ട്. മനസമാധാനം ഇല്ലാ എന്നും കുറിപ്പില്‍.
കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജിസ്‌നയുടെ കുടുംബത്തിന്റെ പരാതിയില്‍ ഫൊറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തും. മകളെ കൊലപ്പെടുത്തിയതാണെന്നും കുഞ്ഞിനെ വിട്ടുനല്‍കണമെന്നും ജിസ്‌നയുടെ കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജിസ്‌നയെ ബാലുശേരിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആരോപണവുമായി ജിസ്‌നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഭര്‍തൃ വീട്ടുകാര്‍ക്കെതിരായ ആരോപണം ഒന്നുകൂടി കടുപ്പിക്കുകയാണ് കുടുംബം.
ജിസ്‌നയുടെ രണ്ടര വയസുള്ള മകനെ തിരികെ വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.എസ് സി എസ് ടി കമ്മീഷനും പരാതി നല്‍കും.ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. ജീവിതം മടുത്തുവെന്നും ജീവിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും മനസമാധാനം ഇല്ലെന്നും കുറിപ്പിലുണ്ട്.
Story Highlights : Details from the suicide note of woman who died at in-laws house in Balussery revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here