ജഡലായി നാനി; പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ജഡൽ എന്ന കഥാപാത്രമായി തീയറ്ററിൽ നിറഞ്ഞാടാൻ തയ്യാറെടുക്കുകയാണ് താരം. ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ചിത്രത്തിൽ എത്തുന്നത്.
ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി എത്തുന്ന ചിത്രത്തിന് മേൽ പ്രതീക്ഷകൾ വാനോളമാണ്. ഫസ്റ്റ് ലുക്കിലൂടെ പ്രതീക്ഷകൾ വർധിച്ചു. ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ഷൂട്ട് തുടരുന്ന ചിത്രം ആക്ഷൻ പീരിയഡ് ഡ്രാമ ജോണറിലാണ് എത്തുന്നത്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ചിത്രം നിർമിക്കുന്നു.

രാഘവ് ജുറൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. അനിരുധ് രാവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സി എച്ച് സായ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിങ്ങും അവിനാഷ് കൊല്ല നിർവഹിക്കുന്നു.
മാർച്ച് 26, 2026ൽ പാരഡൈസ് റിലീസിനെത്തും. എട്ട് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം പുതിയൊരു സിനിമ അനുഭവം പ്രേക്ഷകർക്കായി സമ്മാനിക്കും. പാൻ വേൾഡായി റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയെ ലോക തലത്തിൽ എത്തിക്കും.
Story Highlights :Nani as a corpse; Paradise first look poster is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here