ഇനി ഋഷിരാജ് സിംഗ് എക്സൈസ് ശരിയാക്കും

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജയിൽ ഡിജിപി ഋഷിരാജ് സിങിനെ എക്സൈസ് കമ്മിഷ്ണറായി നിയമിച്ചു. അനിൽ കാന്താണ് പുതിയ ജയിൽ എഡിജിപി. ഇന്‍റലിജൻസ് മേധാവിയായിരുന്ന എ. ഹേമചന്ദ്രനെ നീക്കി. ക്രൈം റെക്കോർഡ്സ് ബ്യൂറോ മേധാവിയായിരുന്ന എഡിജിപി ആർ. ശ്രീലേഖയ്ക്കാണ് ഇന്‍റലിജൻസ് ചുമതല.
സുദേഷ്കുമാറാണ് ഉത്തരമേഖല എഡിജിപി. നിതിൻ അഗർവാളിനെ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായും നിയമിച്ചു.
എസ്. ശ്രീജിത്താണ് എറണാകുളം റേഞ്ച് ഐജി. ഐജി മഹിപാൽ യാദവിനെ പൊലീസ് ട്രെയ്നിങ് കോളെജ് പ്രിൻസിപ്പലായി നിയമിച്ചു. ഡിഐജി പി. വിജയന് പൊലീസ് ട്രെയ്നിങിന്‍റെ ചുമതല നൽകിയിട്ടുണ്ട്.
ഐജി പദ്മകുമാറിനെ കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫിസറായി നിയമിച്ചു. ഐജി ജയരാജിനാണ് മനുഷ്യാവകാശ കമ്മിഷന്‍റെ ചുമതല. ഐജി ടി.ജെ ജോസിനെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു.
ദിവസങ്ങൾക്കു മുമ്പാണ് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന സെൻ കുമാറിനെ നീക്കി ലോക്നാഥ് ബഹ്റയെ നിയമിച്ചത്. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെയും നിയമിച്ചിരുന്നു. സെൻകുമാറിനെ നീക്കിയത് വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here