കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
June 9, 2016
0 minutes Read

കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ആതിര യു കൃഷ്ണനാണ് കോളേജിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടി മരിച്ചത്.
വെണ്മണി പടിഞ്ഞാറ്റും മുറി കരീലത്തറ യു.കെ ഭവനില്‍ ഉണ്ണികൃഷ്ണപിള്ളയുടെ മകളാണ്. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. കോളേജിലെ മൂന്നാം നിലയില്‍ ആതിരയുടെ ബാച്ചിന്റെ ഇന്റേണല്‍ പരീക്ഷ നടക്കുകയായിരുന്നു. ക്ലാസില്‍ നിന്നും പരീക്ഷ കഴിഞ്ഞ് അവസാനം ഇറങ്ങിയ ആതിര കൈ ഞരമ്പ് മുറിച്ച ശേഷം താഴേക്ക് ചാടുകയായിരുന്നു.
അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആതിരയുടെ ബുക്കില്‍ നിന്ന് രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement