കൊടുത്താല്‍ കൊല്ലത്തും കിട്ടും. ഇ.പി ജയരാജനെ പോലെ അബദ്ധം വിളമ്പി കെ. സുധാകരനും.

കായിക മന്ത്രി ഇ.പി ജയരാജനു പിന്നാലെ അബദ്ധ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും. ‘അഞ്ജു ബോബി ജോര്‍ജ് ജിമ്മി ജോര്‍ജിന്റെ ഭാര്യയാണ്’ എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്.ഇ.പി ജയരാജന്‍ അഞ്ജു ബോബി ജോര്‍ജിനോടു മോശമായി പെരുമാറിയെന്ന വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ടു കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ. സുധാകരന്റെ ഈ നാക്കുപിഴ.’ജിമ്മി ജോര്‍ജിന്റെ ഭാര്യയായ അഞ്ജു ബോബി ജോര്‍ജും കുടുംബവും കായിക രംഗത്തിനുവേണ്ടി ജീവിതമര്‍പ്പിച്ചവരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.’ എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്.
മുഹമ്മദലി വിഷയത്തില്‍ ജയരാജന് അബദ്ധം പിണഞ്ഞപ്പോള്‍ ശക്തമായി രംഗത്ത് വന്നയാളാണ് കെ. സുധാകരന്‍. ജയരാജന്‍ വിഡ്ഢിത്തങ്ങള്‍ കെട്ടി എഴുന്നള്ളിക്കുകയാണ് ,ഇ.പി ജയരാജനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം എന്നെല്ലാമാണ് അദ്ദേഹം അന്ന് ആവശ്യപ്പെട്ടത്.
ട്രിപ്പില്‍ ജംപ് മുന്‍ ദേശീയ ചാമ്പ്യനും അഞ്ജുവിന്റെ കോച്ചുമായിരുന്ന റോബേര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. അന്തരിച്ച് വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ അനുജനാണ് അഞ്ജുവിന്റെ ഭര്‍ത്താവായ റോബേര്‍ട്ട് ബോബി ജോര്‍ജ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here